Site Overlay

സ്ത്രീയെ നിന്റെ രോഗ ബന്ധനം അഴിഞ്ഞിരിക്കുന്നു

യേശു കൂനിയായ സ്ത്രീയെക്കണ്ടപ്പോൾ അവളെ അടുക്കൽ വിളിച്ചു  “സ്ത്രീയെ നിന്റെ രോഗ ബന്ധനം അഴിഞ്ഞിരിക്കുന്നു ” എന്ന് അവളോട് പറഞ്ഞു അവളെ സൗഖ്യമാക്കി  ലൂക്കൊസിന്റെ സുവിശേഷം 13 :10 -17 വരെയുള്ള വാക്യങ്ങൾ വളരെ സുപരിചിതമായ സംഭവം അതുകൊണ്ടു വിശദീകരിക്കുന്നില്ല പക്ഷേ ഒരു ചോദ്യം ആ സ്ത്രീയുടെ അസുഖം എന്തായിരുന്നു ? അമൃതയിൽ കൊണ്ടുപോയിരുന്നെങ്കിൽ അവർ പറഞ്ഞേനെ അതിനെ അങ്കിലോസിങ് സ്പോണ്ടിലൈറ്റിസ്, നട്ടെല്ലിനെ ബാധിക്കുന്ന ഒരു തരം വാതം  നട്ടെല്ലിന്റെ അസ്ഥികൾ  ഒത്തുചേരുന്ന  സ്റ്റിഫ്‌നെസ്സ്,  എന്താ അസുഖത്തിന് കാരണം? എന്ന് ചോദിച്ചാൽ അവർ മയോ ക്ലിനിക്കും ജോൺ ഹോപ്കിൻസുമൊക്കെ കൺസൾട് ചെയ്തിട്ട് പറഞ്ഞേനെ No Knows Specific Cause, കരണം എന്തെന്ന് അറിയില്ല.

കർത്താവെന്ത്‌ പറഞ്ഞു? സാത്താൻ 18 സംവത്സരമായി ബന്ധിച്ചിരിക്കുന്ന അബ്രഹാമിന്റെ മകളായ ഇവളുടെ ബന്ധനം അഴിച്ചു വിടേണ്ടിയതല്ലയോ? ആധുനിക വൈദ്യ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന കുട്ടികൾ ഈ ദേവാലയത്തിലുണ്ടാവാം അവർ ഒരു പക്ഷേ നെറ്റി ചുളിച്ചേക്കാം പക്ഷേ വാസ്തവത്തിൽ അലോപ്പതിയിൽ മരുന്നില്ലാതെ നൂറോളം അസുഖങ്ങളുണ്ട്

കർത്താവെന്ത്‌ എന്ത് പറഞ്ഞു? ഇവളുടെ ബന്ധനം അഴിച്ചു വിടേണ്ടിയതല്ലയോ? ആരുടെ ബന്ധനം? സാത്താന്യ ബന്ധനം …

പൗലോസ് ശ്ലീഹ എഫെസ്യർ ക്കെഴുതിയ ലേഖനം ആറാം അധ്യായം പത്താം വാക്യം പറയുന്നു……

“ഒടുവിൽ കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിൻ പിശാചിന്റെ തന്ത്രങ്ങളോട് എതിർത്ത് നിൽപ്പാണ് കഴിയേണ്ടതിനു ദൈവത്തിന്റെ സർവായുധ വർഗം ധരിച്ചു കൊൾവിൻ നമുക്ക് പോരാട്ടം ഉള്ളത് ജഡ രക്തങ്ങളോടല്ല വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധ കാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മ സേനയോടും അത്രേ”

സാത്താന് നമ്മുടെ ശരീരത്തിനു അസ്വസ്ഥതകൾ നല്കാനാവമായിരിക്കാം നമ്മുടെ വിചാര വികാരങ്ങളെ നിയന്ത്രിക്കാനാവാമായിരിക്കാം എന്നാൽ

എന്ന് വച്ച് എല്ലാ രോഗങ്ങൾക്കും കാരണം ദുഷ്ടാത്മ സേനകളാണെന്നു കരുതി പെന്തിക്കോസ്റ്റിൽ പോയാൽ അവർ നിങ്ങളെ തള്ളിയിട്ടു ദുഷ്ടാത്മാക്കളെ ഓടിക്കാൻ ശ്രമിചെക്കാം കർത്താവ് സുഖപ്പെടുത്തി എല്ലാവർക്കും സാത്താന്യ ബന്ധനം ഉള്ളതായി bible പറയുന്നില്ല.

യാക്കോബ് 4:7 ”ആകയാൽ നിങ്ങൾ ദൈവത്തിനു കീഴടങ്ങുവിൻ പിശാചിനോടു എതിർത്ത് നില്പിൻ എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും”

ഈ കൂനിയായ സ്ത്രീ എത്ര വർഷങ്ങളായി ഈ ദേവാലയത്തിൽ വരുന്നു എന്ന് കുട്ടികൾക്കറിയാമോ ? 18 വർഷം. ഈ പതിനെട്ടു വർഷത്തിനിടയിൽ അവർ വൈദ്യന്മാരെ കാണുവാൻ പോയിക്കാണുമോ? തീർച്ചയായും. പക്ഷേ അതേപോലെ തന്നെ അവർ നിരന്തരമായി ദേവാലയത്തിൽ വന്നു മുട്ടിപ്പായി പ്രാർത്ഥിക്കുമായിരുന്നു, അവരുടെ നിരന്തരമായ പ്രാർത്ഥനക്കു ദൈവം മറുപടി നൽകി

അത് തന്നെ യാണ് സങ്കീർത്തനം 146:8 പറയുന്നത്  

“യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു യെഹോവ കൃരുടന്മാർക്കു കാഴ്ച കൊടുക്കുന്നു യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവർത്തുന്നു”

ഒന്ന് തല പൊക്കി നോക്കി യേശുവേ രക്ഷിക്കേണമേ എന്ന് പോലും പറയാനാവാത്ത ആ സ്ത്രീക്ക് കർത്താവു സൗഖ്യം നൽകി

Open chat