ത്രീയക ദൈവത്തിനു സ്തുതി , എത്രയും ബഹുമാന്യനായ വികാരി അച്ഛൻ, ഗുരു ഭൂതരെ, മാതാപിതാക്കളെ, സുഹൃത്തുക്കളെ, എന്റെ എത്രയും പ്രിയപ്പെട്ട കുട്ടികളെ
പരിശുദ്ധ
നോമ്പിന്റെ മൂന്നാം ഞായറാഴ്ച യില് കടന്ന്
വന്നിരിക്കുന്ന ഈ അവസരത്തിൽ നിങ്ങളുടെ മുമ്പായി തിരുവചനം അൽപ സമയം ധ്യാനികകുവാനയി തന്ന അവസരത്തി ന് അച്ഛന്
ആദ്യമായി നന്ദി അറിയിച്ചു കൊള്ളട്ടെ.
ഒരു സൺഡേ സ്കൂൾ അധ്യാപകനും
രണ്ടു കുട്ടികളുടെ പിതാവും എന്ന നിലയിൽ നിരന്തരം എനിക്ക് ചോദ്യങ്ങളെ
അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്, പക്ഷേ കർത്താവിന്റെ ഈ ചോദ്യമാണ് ഇപ്പോൾ എന്നെ
ചിന്തിപ്പിക്കുന്നത്
“നിന്റെ പാപങ്ങൾ മോചിച്ച് തന്നിരിക്കുന്നു എന്ന് പറയുന്നതോ നിന്റെ കിടക്ക എടുത്തു കൊണ്ട് നടക്കുക എന്ന് പറയുന്നതോ ഏതാണ് എളുപ്പം”
കർത്താവ് എന്ത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞത്?
1.ഒരു പക്ഷെ കർത്താവ് അവരോട് സംസാരിച്ചു ഭാഷയിൽ നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്ന് എന്ന് പറയുന്നതിന് ഒട്ടവാക്കെന്തെങ്കിലും ഉണ്ടാവുമോ യയേറോസിന്റെ മകളെ കർത്താവ് ഉയർപിച്ചത് തളിതകോമി എന്ന് ചെറിയ വാക്കിനാലാണ്
2. അതോ പാപമോചനം നൽകുകയാണോ, കർത്താവിനു, സൌഖ്യം നൽകുന്നതിനേക്കാൾ എളുപ്പം?
ഇൗ ചോദ്യത്തിന് ഉത്തരം നൽകുന്നതിന് മുമ്പായി മുതിർന്നവരുടെ അനുവാദത്തോടെ എന്റെ മുൻപിലുള്ള കുട്ടികളോട് ഒന്ന് ചോദിക്കട്ടെ, ഈ സംഭവം എവിടെ വെച്ച് നടന്നു? ആരുടെ വീട്ടിൽ വെച്ച് നടന്നു? ഇന്നത്തെ ഇവെങ്കെല്യൻ ശ്രദ്ധിച്ചോ?
ഏതാണ് സംഭവം? കർത്താവ് തളർവാദ രോഗിയെ സൗഖ്യമാക്കുന്നു ….ഒരു നിമിഷം നമുക്ക് ആ രംഗം ഒന്ന് മനസ്സിൽ കാണാം….
ഗലീലാക്കടപ്പുറത്തുള്ള കഫർന്നഹൂം എന്ന പട്ടണം, യേശു ഒരു വീട്ടിലിരിക്കുന്നു , അവിടെ ഒരു പെരുന്നാളിന്റെ ജനക്കൂട്ടം, നിറയെ ജനം, വീടിനകത്തും വീടിനു പുറത്തും, രാഷ്ട്രീയക്കാരുടെ പുറകെ മീഡിയക്കാർ എന്ന പോലെ , ക്രിസ്തുവിനെതിരെ എന്തെങ്കിലും ദൈവദൂഷണം ആരോപിക്കാം പറ്റുമോ എന്നറിയാൻ കാതു കൂർപ്പിച്ചിരിക്കുന്ന പരീശന്മാരും ശാസ്ത്രിമാരും, , പോട്ടയിലും, തൂത്തൂട്ടീലും, കോട്ടയത്തും, അഭിഷേകാഗ്നിയിലും എന്നിങ്ങനെ രോഗശാന്തി സുശ്രൂഷകളിൽ ജനം തിങ്ങി നിറയുന്നത് പോലെ, കർത്താവിന്റെ വചനം കേൾക്കുന്നതിനേക്കാൾ ഏറെ രോഗ സൗഖ്യത്തിനായി തിങ്ങി നിറഞ്ഞു വലിയ പുരുഷാരം, തനിക്ക് കർത്താവിന്റെ മുൻപിലേക്ക് എത്തി ചേരുവാൻ കഴിയുമോ എന്ന ആശങ്കയോടെ ഒരു തളർവാദരോഗി, ആ തളർവാദരോഗി യെ കർത്താവിന്റെ മുൻപിലേക്ക് കട്ടിലോടെ കെട്ടിയിറക്കുവാൻ വീടിന്റെ മേൽപ്പുര പൊളിക്കുവാൻ കഷ്ടപ്പെടുന്ന തളർ വാദ രോഗിയുടെ കൂട്ടുകാർ , പൊളിച്ച വീട് വീണ്ടും പണിയുവാനായി വരുന്ന ചെലവിനെക്കുറിച്ചു ആശങ്കപ്പെടുന്ന വീടിന്റെ ഉടമസ്ഥൻ, തികച്ചും , ഒരു സിനിമയുടെ ക്ളൈമാക്സു പോലെ ഉദ്വേഗ ജനകമായ അന്തരീക്ഷം
കർത്താവ് ചോദിക്കുന്നു….
“നിന്റെ പാപങ്ങൾ മോചിച്ച് തന്നിരിക്കുന്നു എന്ന് പറയുന്നതോ നിന്റെ കിടക്ക എടുത്തു കൊണ്ട് നടക്കുക എന്ന് പറയുന്നതോ ഏതാണ് എളുപ്പം”
കുട്ടികളേ ഞാൻ നേരെത്തെ ചോദിച്ചു ഈ സംഭവം നടന്നത് എവിടെ വച്ച് , കപ്പർന്നഹൂമിൽ, അല്ലേ , പക്ഷേ മത്തായി 9:1 പറയുന്നത് “യേശു പടകിൽ കയറി സ്വന്ത പട്ടനതിലെത്തി” അപ്പോൾ കർത്താവിന്റെ സ്വന്ത പട്ടണമേതാണ്? ബെത്ലെഹെമിൽ ജനിച്ച, നസ്രെത്തിൽ വളർന്ന കർത്താവ് പക്ഷെ തന്റെ പരസ്യ ശുസ്രൂഷ ആരംഭിച്ചപ്പോൾ താമസിച്ചിരുന്നത് കഫർന്നഹൂമിലാണ്, അത്, ഒരു പ്രവചന പൂർത്തീകരണം ആയിരുന്നു, എന്തുകൊണ്ട് വി മത്തായി4:12-16
“ യോഹന്നാൻ തടവിലായി എന്ന് കേട്ടാറെ …….എന്ന് ഏശെയ്യ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇടവന്നു “
കർത്താവ് കാഫേർന്നഹൂമിൽ ആരുടെ വീട്ടിലായിരുന്നു?
മത്തായിയുടെ വീട്, പത്രോസിന്റെ വീട്, മർഥയുടെയും മറിയയുടെ വീട്, യയീരോസിന്റെ വീട്,അങ്ങനെ പുതിയ നിയമത്തിൽ നിരവധി വീടുകൾ പക്ഷേ കർത്താവ് കാഫേർന്നഹൂമിൽ ആരുടെ വീട്ടിലായിരുന്നു?
വീട് ആരുടേതാണ് ? വേദ പുസ്തകത്തിൽ വ്യക്തമായി പറയുന്നില്ല ചില വേദ ശാസ്ത്ര പണ്ഡിതർ പറയുന്നു പത്രോസിന്റെ വീടാണെന്ന് മറ്റു ചിലർ പറയുന്നു ലേവിയുടെ വീടാണെന്ന് നിങ്ങൾക്ക് എന്ത് തോന്നുന്നു ?
പക്ഷേ എനിക്ക് തോന്നുന്നത്, അ വീട് കർത്താവ് സ്വന്തം കൈകളാൽ നിർമിച്ചു എന്നാണ്,കാരണമെന്ത്?
കാരണം, യേശു തച്ചനായ യോസേഫിന്റെ മകനായിരുന്നു, യേശു ഒരു തചനായിരുന്ന്, നാം തചനെന്ന് പറയുന്നത് ഒരു മറപ്പണിക്കരനെയാണ് പക്ഷേ വേദപുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രീക് വാക്ക് “ടേക്ടൺ” എന്നാണ് എന്തനത്തിന്നർത്തം “ശില്പി” എപ്പോൾ യേശു ഒരു മറപ്പണിക്കരനും കൽപ്പണി ക്കാരനുമായിരുന്ന് തന്റെ പരസ്യ ശുശ്രൂഷ തുടങ്ങുന്നതിനു മുൻപായി അവൻ കഫേർന്നാഹൂമിൽ ഒരു ഭവനം പണിതു താമസിച്ച് എന്ന് വേണം കരുതാൻ, അതിനാലാവാം വീട് പൊളിച്ചിട്ടും ആരും ഒന്നും പറയാതിരുന്നത്
ദൈവം ഒരുവനല്ലാതെ പാപങ്ങളെ മോചിക്കുവാൻ കഴിയുന്നവനാരു? ഇങ്ങനെ ചിന്തിച്ച ഒരു കൂട്ടർ അവിടെയുണ്ടായിരുന്നു ആരാണവർ? പരീശന്മാരും ശാസ്ത്രിമാരും. അവരെന്തു കൊണ്ട് അങ്ങനെ ചിന്തിച്ചു? കാരണം അവർ വിശ്വസിക്കുന്നതും പഠിപ്പിക്കുന്നത് അത് തന്നെയാണ്. അതുകൊണ്ടാണ് അവർ പിറവിയിലേ കുരുടനായിരുന്ന മനുഷ്യനെ സുഖപ്പെടുത്തിയ യേശുവിനോടു ചോദിച്ചത് “ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആര് പാപം ചെയ്തു , ഇവനോ ഇവന്റെ അമ്മയപ്പന്മാരോ “
പക്ഷേ , പുതിയ നിയമം എന്ത് പറയുന്നു വി യാക്കോബ് 5:13-16
നിങ്ങളിൽ കഷ്ടം അനുഭവിക്കുന്നവർ പ്രാർത്ഥിക്കട്ടെ;നിങ്ങളിൽ ദീനമായി കിടക്കുന്നവർ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാർത്ഥിക്കട്ടെ എന്നാൽ വിശ്വാസത്തോട് കൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും കർത്താവ് അവനെ എഴുന്നേൽപ്പിക്കും അവൻ പാപം ചെയ്തു പോയിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും എന്നാൽ നിങ്ങൾക്ക് രോഗ ശാന്തി വരേണ്ടിയതിനു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവനു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ നീതിമാന്റെ ശ്രദ്ധയോടു കൂടിയ പ്രാർത്ഥന വളരേ ഫലിക്കുന്നു
ഋഷി രാജ് സിംഗ് ഒരിക്കൽ പറഞ്ഞു “പതിന്നാലു സെക്കൻഡ് ഒരു സ്ത്രീയെ സൂക്ഷിച്ചു നോക്കിയാൽ നിങ്ങൾ അഴിയെണ്ണും” എന്ന് എല്ലാരും അത് ഏറ്റു പിടിച്ചു പക്ഷെ നമ്മുടെ കുർബാന ക്രമത്തിലെ കുമ്പസാര ക്രമത്തിൽ പാപങ്ങളുടെ പട്ടികയിൽ പറയുന്നു, മോഹത്തോടെ സ്ത്രീയെ സൂക്ഷിച്ചു നോക്കിയാൽ അത് പാപമാണെന്നു ആരും അത് ഏറ്റു പിടിക്കുന്നില്ല. അടിസ്ഥാന രഹിതമായി സംശയിച്ചാൽ അത് പാപമാണെന്നു പ്രാർത്ഥനകൾ തികച്ചില്ല അത് പാപമാണെന്നു ശബരിമലയിലെ അരവണ പ്രസാദം വാങ്ങി കഴിച്ചാൽ അത് പാപമാണെന്നു . കുമ്പസാരത്തിൽ നാം ഇതൊക്കെ ഏറ്റു പറയുന്നുണ്ടോ എനിക്കറിയില്ല , അച്ചനറിയാമായിരിക്കാം
പ്രിയപ്പെട്ടവരേ,ഞാൻ അവസാനിപ്പിക്കുകയാണ് , കഫർനഹൂമിൽ തളർവാദ രോഗിയെ സുഖപ്പെടുത്തിയ കർത്താവെന്ത് പറഞ്ഞു? “നിന്റെ പാപങ്ങൾ മോചിച്ച് തന്നിരിക്കുന്നു എന്ന് പറയുന്നതോ നിന്റെ കിടക്ക എടുത്തു കൊണ്ട് നടക്കുക എന്ന് പറയുന്നതോ ഏതാണ് എളുപ്പം”
അതേ,നിങ്ങൾ രോഗ ശാന്തി വരേണ്ടിയതിനു പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവനു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ
പോട്ടയിലും, തൂത്തൂട്ടീലും, കോട്ടയത്തും പോയി നായ്ക്കംപറമ്പിലച്ചനും, പീലക്സീനോസ് തിരുമേനിയും തങ്കു ബ്രദറും സുഖപ്പെടുത്തും എന്നും വച്ചിരിക്കാതെ , നിങ്ങൾ രോഗ ശാന്തി വരേണ്ടിയതിനു പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവനു വേണ്ടി ഒരുവൻ പ്രാർത്ഥിപ്പിൻ. അതു തന്നെയാണ് കർത്താവും പറഞ്ഞത്, “നിന്റെ പാപങ്ങൾ മോചിച്ച് തന്നിരിക്കുന്നു എന്ന് പറയുന്നതോ നിന്റെ കിടക്ക എടുത്തു കൊണ്ട് നടക്കുക എന്ന് പറയുന്നതോ ഏതാണ് എളുപ്പം” God Bless You.