Site Overlay

നിങ്ങൾ പറയൂ, ഞാൻ ആരുടെ കൂടെ നിൽക്കണം അപ്പന്റെ കൂടെയോ അമ്മാച്ചൻമാരുടേ കൂടെയോ?

എന്റെ അപ്പൻ ഈനാട്ടുകാരൻ, എന്റെ അമ്മ മറു നാട്ടു കാരി; പക്ഷേ ഒരേ വിശ്വാസത്തിലും ആരാധന ക്രമത്തിലും ഉള്ളവളും ആയിരുന്നു. അത് കൊണ്ട് അവർ തമ്മിലുള്ള വിവാഹം നടത്തി.

എന്റെ അപ്പൻ എന്നോട് പറഞ്ഞിരുന്നു “എടാ മോനേ നമ്മുടെ വെല്യ… വെല്യപ്പച്ഛൻ തോമാച്ചൻ ആണ് ” എന്ന്. അത് ഞാൻ വിശ്വസിച്ചു. എന്റെ അമ്മ എന്നോട് പറഞ്ഞു “മോനെ നിന്റെ വെല്യ വെല്യപ്പച്ഛൻ പത്രോ ച്ചൻ ആണെന്ന് ” അതും ഞാൻ വിശ്വസിച്ചു.

എന്റെ അപ്പന്റെ അപ്പൻ ഈനാട്ടിലെ മൂപ്പൻ ആയിരുന്നു. എന്ന് വെച്ചാൽ രാജാക്കന്മാർ പോലും ബഹുമാനിച്ചിരുന്ന ജാതിക്കു തലവൻ. ശത്രുക്കൾ പോലും അപ്പച്ചന്റെ മുന്നിൽ ഒച്ചാനിച്ച് നിന്നിരുന്നു.

എന്റെ അമ്മേടെ അപ്പനും പ്രമാണി ആയിരുന്നു, പക്ഷേ ശത്രു ദോഷം കൊണ്ട് അമ്മ വീട്ടിൽ അന്നൊക്കെ ക്ഷാമകാലം ആയിരുന്നു.

ഞങ്ങളുടെ വലിയ കുടുംബം നന്നായി നോക്കി നടത്തിയത് അപ്പച്ചൻ ആയിരുന്നു. പക്ഷേ അകാലത്തിൽ അപ്പച്ചൻ ഞങ്ങളെ വിട്ടു പിരിഞ്ഞു. ഞങ്ങൾക്ക് നാഥ നില്ലാത്ത അവസ്ഥയിലായി, ബുദ്ധിമുട്ടിലായി. ശത്രുക്കൾ ഞങ്ങളെ പീഡിപ്പിക്കാൻ തുടങ്ങി. ഞങൾ അങ്ങു ദൂരെയുള്ള അമ്മേടെ അപ്പന് കത്തെഴുതി.

അപ്പച്ചൻ വന്നു, കൂടെ അമ്മാച്ഛൻ മാരും എത്തി ശത്രുക്കളെ തുരത്തിയോടിച്ചു ഞങ്ങളെ രക്ഷിച്ചു. പക്ഷേ അപ്പച്ചൻ പിന്നീട് തിരിച്ചു മറു നാട്ടിലെ സ്വന്ത വീട്ടിലേക്ക് പോകാതെയായി, ഞങ്ങടെ വീട്ടിൽ തന്നെ സ്ഥിരതാമസം ആയി. ഇടക്കിടെ വന്നു പോകുന്ന അമ്മാ ച്ചൻ മാരു ടെ കയ്യിൽ ഇവിടുന്ന് കിട്ടുന്ന ആദായം പോലും അവിടേക്ക് കൊണ്ട് പോകാൻ തുടങ്ങി. ഞങൾ മക്കൾ/ കൊച്ചുമക്കളും അതിനെ എതിർത്തില്ല , ആപത്ത് കാലത്ത് ഞങ്ങളെ രക്ഷിക്കാൻ വന്നതല്ലേ. ഏറെ നാളുകൾക്കു ശേഷം അപ്പച്ചൻ മരിച്ചപ്പോൾ എന്റെ അപ്പനായി വീട്ടിലെ കാരണവർ. പക്ഷേ കുടുംബത്തിന് മേലുള്ള അമ്മാച്ച ന്മാരുടെ നിയന്ത്രണം അവസാനിച്ചില്ല. അതിനെ അപ്പൻ എതിർത്തു. തർക്കമായി. തർക്ക പരിഹാരത്തിന് നാട്ടു രാജാവിനെ സമീപിച്ചു. രാജാവ് ആ വ്യവഹാരം തീർപ്പാക്കാൻ രാജകീയ കോടതിയെ ഏല്പിച്ചു. മറു നാട്ടുകാരായ അമ്മാ ച്ചൻ മാർക്ക് ഇവിടെ ഒരു അവകാശവും അധികാരവും ഇല്ലെന്നു കോടതി വിധിച്ചു. പക്ഷേ അമ്മാച്ചന് മാർ ഇപ്പോഴും അത് സമ്മതിച്ചു തരുന്നില്ല. വഴക്കു തുടരുകയാണ്.

നിങൾ പറയൂ, ഞാൻ ആരുടെ കൂടെ നിൽക്കണം അപ്പന്റെ കൂടെയോ അമ്മാ ച്ചൻ മാരുടേ കൂടെയോ?

©JobyMathew.net

Open chat