തറവാട്ടിൽ ഞങൾ സഹോദരന്മാർ നാല് പേരായിരുന്നു. അപ്പൻ മരിച്ചതിന് ശേഷം ഒന്നാമനായ എനിക്കായിരുന്നു വീടിന്റെ ഭരണ ചുമതല. രണ്ടാമൻ മാത്തച്ചൻ സായിപ്പന്മാ രുമായിട്ടുള്ള സഹവാസം കൊണ്ട് അല്പം പരിഷ്കാ രി യായി മാറിയിരുന്നു. കുടുംബത്തിൽ ആരോടും ഒരക്ഷരം പറയാതെ വിദേശത്ത് പോയി പെണ്ണും കെട്ടി വന്നത് പോരാഞ്ഞിട്ട്, ഞങ്ങടെ അമ്മയെ തള്ളി പ്പറഞ്ഞ അവനെ ഞാൻ വീട്ടിൽ കേറ്റിയില്ല. അതിനു അവൻ എന്നോട് കുറെ കേസ് കളിച്ചു, അവസാനം തോറ്റ് , കൂടും കുടുക്കേം എടുത്ത് അവൻ മാറി താമസിച്ചു.
മൂന്നാമൻ വറീഛനെ ഞാൻ പഠിപ്പിക്കാൻ വിട്ടു, ബിരുദം നേടി വന്ന അവന് പക്ഷേ പറങ്കി കളോടായിരുന്നു താൽപര്യം ,കുടുംബത്തിൽ അല്പം പ്രതിസന്ധി ഉണ്ടായിരുന്ന സമയമായിരുന്നു അത്. സഹായിക്കാൻ ആവശ്യപ്പെട്ടപ്പോൾ അവരുടെ അടിമയാക്കാണാണ് പറങ്കികൾ ശ്രമിച്ചത്. അത് എനിക്ക് അംഗീകരിക്കാൻ ആയില്ല, പക്ഷേ അവൻ പറങ്കി പെണ്ണിനെ കെട്ടി വേറെ താമസിച്ചു. കുടുംബ വക പള്ളി ക്കൂടവും അവൻ കൊണ്ട് പോയി, സാരമില്ല അവന്റെ ബിരുദം ഉപകരിക്കട്ടെ എന്ന് വച്ചു ഞാൻ.
പക്ഷേ ഇവരിലൊക്കെ എന്നെ ഏറ്റവും ദ്രോഹിച്ചത് ഏറ്റവും ഇളയവൻ തോമാച്ചനാ. അവൻ അറബി നാട്ടിൽ പോയി പെണ്ണും കെട്ടി വന്നു, എന്റെ വീടും പറമ്പും കയ്യേറി താമസിക്കുവാ. അമ്മച്ചൻമാരുടെ കൂടെ കൂടി അവൻ എന്നെ സകലമാന കേസിലും കുടുക്കി. പക്ഷേ അവസാനം പരമോന്നത കോടതി എനിക്ക് അനുകൂലമായി വിധിച്ചു. ഇപ്പൊ ദാ ചേട്ടന്മാരെ ഒക്കെ കൂട്ടിക്കൊണ്ടു അവൻ വരാൻ ഇരിക്കുവാണത്രെ , രമ്യതയിൽ ആകാൻ.
എന്റെ പിള്ളാരെ തല്ലാനും കൊല്ലാനും ഒരുമ്പെ ട്ടോനാ തോമാച്ചൻ, എന്നാലും ഞാൻ ക്ഷമിക്കാം, എനിക്ക് വന്ന മാനഹാനിയും പണനഷ്ടവും വേണ്ടെന്ന് വെക്കാം, കുടുംബ ത്തീന്ന് ബലാൽക്കാരമായി എടുത്തോണ്ട് പോയ സ്ഥാവര ജംഗമ വസ്തുക്കൾ എങ്കിലും തിരിച്ചു തന്നിട്ട് വേണ്ടേ അവനോടു ഞാൻ സമരിയാക്കാൻ. ഇല്ലെങ്കിൽ കോടതിയുടെ സമയം കളഞ്ഞതിന് ഞാൻ എന്ത് സമാധാനം പറയും? ഉത്തരം നിങ്ങള് പറ?
©jobymathew.net