അക്ഷരങ്ങളുമായി അഭ്യാസം തുടങ്ങിയ കാലം മുതലുള്ള ഒരു ആഗ്രഹമായിരുന്നു ഒരു പാട്ടിറക്കണമെന്നു ! പക്ഷേ അല്പസ്വല്പം വരികൾ എഴുതുവാൻ കഴിയുമെങ്കിലും ഈണം പകരുവാൻ കഴിവില്ല, പാടാൻ കഴിവില്ല , BGM നു കീബോർഡ് വായിക്കാൻ പോലുമറിയില്ല; പിന്നെങ്ങെനെ പാട്ടിറക്കും. എൺപതുകളിൽ യേശുദാസിൻ്റെ തരംഗിണിയിൽ നിന്നുമിറങ്ങുന്ന കാസറ്റുകൾ ചങ്ങനാശേരിയിലെ കാസ്സെറ്റ് കടകളിൽ നിരന്നിരിക്കുന്നതു ഇന്നും ഓർമ്മയിൽ പച്ച പിടിച്ചു നിൽക്കുന്നു . പിന്നീട് CD ആയി MP3 ആയി ഇപ്പോൾ Spotify ആയി Technology ഏറെ വികസിച്ചു എന്നിട്ടും എനിക്ക് ഒരു പാട്ടിറക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് കരുതിയിരിക്കുമ്പോഴാണ് AI യുടെ വരവ് . അങ്ങനെ എൻ്റെ ചിരകാലാഭിലാഷം പൂർത്തിയായി Suno AI യിൽക്കൂടി എൻ്റെ സ്വന്തം പാട്ടു ഇപ്പോൾ പുറത്തിറങ്ങി .