Site Overlay

“ആട് ജീവിതം”

നജീബിന് മുൻപേ ആട് ജീവിതം, “അതുക്കും മേലെ”, കഷ്ടപ്പെട്ട ഒരാൾ ഉണ്ടായിരുന്നു; 14 വർഷം ഒരു പെണ്ണിന് വേണ്ടി, പെണ്ണിൻ്റെ അപ്പന്, അടിമപ്പണി ചെയ്ത ഒരാൾ!

എനിക്കും ഉണ്ടായിരുന്നു ഒരു “ആട് ജീവിതം”. ഗൾഫ് ജീവിതത്തിൻ്റെ തുടക്കം അങ്ങനെ ഒരു “ബല്ലാത്ത ഹാലാക്കിൻ്റെ” ദിവസങ്ങൾ ആയിരുന്നു. അത് പിന്നീട് ഒരിക്കൽ പറയാം.

ഇന്നലെ ഈസ്റ്റർ ആയതു കൊണ്ട് ഇടങ്ങേറായി: സിനിമക്ക് സീറ്റ് കിട്ടിയത് ഏറ്റവും മുൻപിൽ. “എല്ലാവരേക്കാളും ആദ്യം കാണാം” എന്നതൊഴിച്ചാൽ ഏറ്റവും ശ്രമകരമായ ഒന്നാണ് ആ കാഴ്ച. സ്ക്രീനിൻ്റെ ഒരു വശത്ത് നജീബിനെ നോക്കി മറുവശത്ത് സൈനു വിനെ നോക്കുമ്പോഴേക്കും സീൻ മാറിക്കഴിയും!

ഞാനീപ്പറയുന്നത് കേട്ട് സിനിമ കാണാതിരിക്കരുത് കേട്ടോ. സിനിമ സൂപ്പറാണ് പക്ഷേ എനിക്ക് അല്പം ബോറടിച്ചു. അത് എൻ്റെ മാത്രം കുഴപ്പം കൊണ്ടാണ്: ഒന്നര മണിക്കൂർ ഇംഗ്ലീഷ് സിനിമകൾ കണ്ട് കണ്ട്, മൂന്ന് മണിക്കൂർ മലയാള സിനിമകൾ കാണാൻ വയ്യാണ്ടായിരിക്കുന്നു 😜

ഏതായാലും കൊള്ളാം, ആ സിനിമയിലെഎല്ലാ പ്രവർത്തകരും അഭിനന്ദനം അർഹിക്കുന്നു പ്രത്യേകിച്ച് പ്രിഥ്വിരാജിൻ്റെ ഡെഡികേഷൻ. പാവം പട്ടിണി കിടന്നു ഭാരം കുറച്ച കാര്യം അമ്മ ടിവിയിൽ നിന്ന് അറിഞ്ഞതാണെന്ന് തോന്നുന്നു. പക്ഷേ അത്രയ്ക്കൊന്നും സമ്മതിച്ചു തരാൻ അവർക്കാവുന്നില്ല: “ഉടുക്കാക്കുണ്ടനായി” തിരിഞ്ഞ് നടക്കുന്ന പ്രിഥ്വിരാജിനെ കണ്ടിട്ട് അമ്മ പറഞ്ഞു “അത്രയ്ക്കൊന്നും തടി കുറഞ്ഞിട്ടില്ല” 😜😜😜

ഇത് വരെ പറഞ്ഞതും ഈ ഫോട്ടോയും തമ്മിൽ എന്തു ബന്ധം എന്ന് ചോദിച്ചാൽ ബന്ധം “ആട്” മാത്രമേ ഉള്ളൂ😝രണ്ടു പതിറ്റാണ്ട് മുൻപ്, ഞങൾ ഫമിലിയായി ആദ്യമായി ദുബായിൽ നിന്ന് സലാല വരെ ഡ്രൈവ് ചെയ്ത് പോയപ്പോൾ എടുത്ത ചിത്രം. ആ യാത്ര അൽപ്പം ഭയാനകം ആയിരുന്നു; കാരണം നോക്കെത്താ ദൂരത്ത് വരെ വെറും മരുഭൂമി, നടുക്ക് നേർത്ത രേഖ പോലെ വഴി. മറ്റൊന്നും കാണാനില്ല. പിന്നെ ഇടക്ക് എവിടെയോ വെച്ച്, തല പൊക്കി ഏതോ ഒരു കുറ്റിച്ചെടിയുടെ ഇല തിന്നാൻ ശ്രമിക്കുന്ന ഒട്ടകത്തെ കാണാൻ, ഞങൾ ഒരു ഇടവഴിയിലെക്ക് കയറിയപ്പോൾ, എവിടെ നിന്നു എന്ന് അറിയില്ല, കുറെ ആടുകൾ ഓടിയെത്തി. കുട്ടികൾക്ക് സന്തോഷായി, കയ്യിലിരുന്ന bread തീർന്നു കിട്ടി😝

രണ്ടാമത്തെ സലാല യാത്ര, അതിനേക്കാൾ ഭീകരം ആയിരുന്നു. വണ്ടി തകിടം മറിഞ്ഞു ജീവൻ തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം. അതും പിന്നീടു് ഒരിക്കൽ എഴുതാം .

പിന്നെ, ഒരു കാര്യം പറഞ്ഞില്ലല്ലോ? 14 വർഷം ഒരു പെണ്ണിന് വേണ്ടി അടിമപ്പണി ചെയ്ത ആൾ ആരാണെന്ന് അറിയാമോ? ലോക പ്രശസ്തമായ ഒരു പുസ്തകത്തിൽ നിന്നാണ്; അതിലെ ചില keywords😝 പറഞ്ഞു തരാം….

“ബലമുള്ള ആടുകൾ ചനയേൽക്കുമ്പോഴൊക്കെയും കൊമ്പുകളെ കണ്ടുകൊണ്ടു ചനയേൽക്കേണ്ടതിനു യാക്കോബ് ആ കൊമ്പുകളെ പാത്തികളിൽ ആടുകളുടെ കണ്ണിനു മുമ്പിൽ വച്ചു. ബലമില്ലാത്ത ആടുകൾ ചനയേൽക്കുമ്പോൾ അവയെ വച്ചില്ല; അങ്ങനെ ബലമില്ലാത്തവ ലാബാനും ബലമുള്ളവ യാക്കോബിനും ആയിത്തീർന്നു”

ആരായിരുന്നു ഈ യാക്കോബ്? ബൈബിളിലെ ഗോത്ര പിതാവായ യാക്കോബ്: മൂപ്പർക്ക് biotechnology അറിയാമായിരുന്നുവോ ? ജനെസിസ്സും ജനെടിക്സ്സും തമ്മിൽ എന്തു ബന്ധം അല്ലേ?

താൻ സ്നേഹിച്ച പെണ്ണിനെ കിട്ടാൻ പെണ്ണിൻ്റെ അപ്പന് 14 വർഷത്തെ തൻ്റെ അധ്വാനഫലം കൊടുത്ത യാക്കോബ് ഒരു മണ്ടൻ ആയിരുന്നു എന്നാണ് ഞാൻ അടുത്ത കാലം വരെ ചിന്തിച്ചിരുന്നത്. പക്ഷേ മൂപ്പര് ഒരു ജീനിയസ് ആയിരുന്നു എന്ന് ഇന്നത്തെ ശാസ്ത്ര ലോകം പോലും സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ, അങ്ങേർക്ക്, ഈ അറിവ് എവിടെ നിന്ന് കിട്ടി? ദൈവീക ജ്ഞാനമോ? കേട്ടറിവോ? യാക്കോബിനും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ബാബിലൊണ്യക്കാർ ജനിതക ശാസ്ത്രത്തിൽ അറിവുള്ളവർ ആയിരുന്നു എന്ന് പറയപ്പെടുന്നു.

അപ്പൻ പറഞ്ഞതാ “എടാ ബൈബിൾ മനസ്സിരുത്തി വായിക്കണം” എന്ന് , കേട്ടില്ല. പോയ ബുദ്ധി ആന പിടിച്ചാൽ കിട്ടുമോ😝

എൻ്റെ മോൾടെ birthday എല്ലാ വർഷവും വരുന്നത് അൻപത് നോമ്പിൽ കഷ്ടാനുഭവ ആഴ്‌ച ആണ്. ഞങൾ സുറിയാനി ക്രിസ്ത്യാനികൾക്ക് നിർബന്ധമായും നോമ്പ് നോക്കേണ്ട ദിവസങ്ങൾ. ഞാൻ ചിന്തിക്കാറുണ്ട്; അപ്പൻ പറഞ്ഞ പോലെ, ബൈബിൾ വായിച്ചില്ലീലും വേണ്ട, ചൊവ്വേ കലണ്ടർ നോക്കിയിരുന്നു എങ്കിൽ, മോൾക്ക് birthday നോമ്പില്ലാത്ത ദിവസം ആഘോഷിക്കാമായിരുന്നു 🤓🤓🤓

Open chat