കോതപ്പൻ ചങ്കരൻ ചെത്തുകാരൻ
കോതപ്പൻ ചങ്കരൻ ചെത്തുകാരൻ
കത്തി കുരവയെടുത്ത്
തെങ്ങിൻ്റെ നേരെ നടന്നു
ദാണ്ടേ വരുന്നൊരു ഈച്ച
എന്നോട് കളിക്കേണ്ടണ്ടീച്ചെ
കുലയോടു ചേർത്തങ്ങു ചെത്തും
ദാണ്ടേ വരുന്നൊരു കൊതുകു
എന്നോട് കളിക്കേണ്ട കൊതുകെ
പോത്തിന്റെ എല്ലാണ് കയ്യിൽ
ദാണ്ടേ വരുന്നൊരു നീറു
എന്നോട് കളിക്കേണ്ട നീറേ
മണ്ണെണ്ണ തേച്ചൊരു കയ്യാ
ദാണ്ടേ വരുന്നൊരു ഉറുമ്പു
എന്നോട് കളിക്കേണ്ട ഉറുമ്പേ
നല്ല തഴമ്പുള്ള കയ്യാ