Site Overlay

Chemban(ചെമ്പൻ)

ഒരു അഭയാർത്ഥിയായി കയറി വന്നതാണ് ചെമ്പൻ, ദിവസങ്ങൾ മാത്രം പ്രായം ഉണ്ടായിരുന്ന ഒരു കുഞ്ഞു പൂച്ച. അപ്പൻ പറഞ്ഞു എടുത്തു എവിടെയെങ്കിലും കൊണ്ട് കളയാൻ. കാരുണ്യമറ്റ നാട്ടിൽ അനാഥരായ പൂച്ചകളുടെ പെരുപ്പം നിമിത്തം അവൻ രക്ഷപെടാൻ സാധ്യതയില്ല , ഉപേക്ഷിക്കാൻ മനസ്സ് വന്നില്ല.ആരും കാണാതെ കാലിക്കൂട്ടിന്റെ കോണിൽ ഒരു പെട്ടിയിൽ ഇട്ടു അവനെ വളർത്തി. ഇപ്പോൾ അവൻ എല്ലാരുടെയും pet ആണ്. അവന്റെ ഒരു “രാജയോഗം” ഒരു പണിയും ചെയ്യാതെ മൂന്നു നേരം മീൻ കൂട്ടി ആണ് മൂപ്പരുടെ ഭക്ഷണം, പിന്നെ ഇത് പോലെ എന്റെ ലാപ്ടോപിന്റെ ഫാനിന്റെ ചൂട് കൊണ്ട് ഇങ്ങനെ സുഖമായി ഉറങ്ങും.

Open chat