Site Overlay

“വൈറ്റില കിത്നാ ടൈം ലെഗേഗ”

“വൈറ്റില കിത്നാ ടൈം ലെഗേഗ” പാതിയുറക്കത്തിൽ നിന്നും എന്നെ ഉണർത്തിയത് അടുത്തിരുന്ന ബംഗാളി യാണ്. കോട്ടയത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രയിലാണ് KSRTC ബസ്. ഞാൻ ഗൂഗിൾ മാപ്പിൽ നോക്കി പറഞ്ഞു കൊടുത്തു, “ബീസ് – തീസ് മിനുട്ട് ലേഗേഗ” . അവൻ ഫോൺ വിളിച്ച് ആരോടോ പറഞ്ഞു “ബീസ് – തീസ് മിനുട്ട് ലേഗേഗ”.

പൗരത്വ ഭേദഗതി കത്തിക്കാളു മ്പോൾ ഇവനെ ഒന്ന് “ഇന്റൊരേഗേറ്റ് ” ചെയ്തേക്കാം എന്ന് വച്ചു. പണ്ട് എൻജിനീയറിങ് പഠിക്കുമ്പോഴാ ആരെയെങ്കിലും ഒന്ന് റാഗ് ചെയ്യാൻ അവസരം കിട്ടിയത്. എന്റെ ചോദ്യങ്ങൾക്ക് എല്ലാം അവൻ ഒരു അടിമയെപ്പോലെ ഉത്തരം പറഞ്ഞു. മറിച്ചു ഒന്ന് ചോദിച്ചത് പോലുമില്ല. ഞാൻ കരുതി എന്റെ കുത്തി ക്കുത്തിയുള്ള ചോദ്യങ്ങൾക്ക് അവൻ “നീ ആരാ ചോദിക്കാൻ” എന്ന് എപ്പോഴെങ്കിലും ചോദിക്കും എന്ന്. പാവം, സത്യത്തിൽ അവൻ ബംഗാളി ആയിരുന്നില്ല, ഉത്തർ പ്രദേശിൽ നിന്നും വന്ന ഒരു “ജ്ജോപ്പദ് പട്ടി “.

അവന് കേരളം ഒത്തിരി ഇഷ്ടമായി. കാരണം എന്താണ് എന്നറിയാമോ? ജോലി ചെയ്താൽ “അന്ന് തന്നെ കൂലി കിട്ടും” അത്രേ. അഞ്ഞൂറ് രൂപ ദിവസക്കൂലി കൊണ്ട് അവിടെ അവൻ തന്റെ കുടുംബം മെച്ചപ്പെടുത്തുന്നു. ഉത്തർ പ്രദേശിലെ സ്ഥിതി അറിയാവുന്നത് കൊണ്ട് എനിക്ക് അത്ഭുതം തോന്നിയില്ല. പാവം ഇവനെയാണ് ഞാൻ സംശയിച്ചത് “പൗരൻ” ആണോ എന്ന്😭
©JobyMathew.net
Image Courtesy: pixabay.com

Open chat