Site Overlay

“ഞങൾ ഇങ്ങനെയാ ബ്രോ”

ഉമ്മറത്ത് ചാരു കസേരയിൽ അപ്പച്ചൻ പത്രം വായിക്കുക ആയിരുന്നു, ബ്രദർ വീട്ടിലേക്ക് കടന്നു ചെല്ലുമ്പോൾ.കുശല പ്രശ്നങ്ങൾക്ക് ശേഷം പ്രാർത്ഥനയ്ക്കായി എഴുന്നേറ്റപ്പോൾ ആണ് ബ്രദർ ഭിത്തിയിൽ ആ കാഴ്ച കണ്ടത്.
“കുതിരപ്പുറത്തു ഒരു പുരുഷനും കയ്യിൽ കുഞ്ഞുമായി ഒരു സ്ത്രീയും”.
അപ്പച്ചാ ഇത് ശരിയല്ല. നാം നവീകരിക്കപ്പെട്ടവർ ആണ്, വിശുദ്ധന്മാരുടെ മധ്യസ്ഥത നമുക്കില്ല.

അപ്പച്ചൻ കലിപ്പിലായി. അതേ എന്റെ കുഞ്ഞിന്നാൾ മുതൽ എന്റെ അമ്മ എന്നെയും കൂട്ടി മണർകാട്ടും പോകും, പുതുപ്പള്ളിലും പോകും, എവിടെ പോയാലും ആ നടയിൽ ഒരു നാണയത്തുട്ട്‌ എങ്കിലും ഇട്ടിട്ടെ ഞങൾ യാത്ര തിരിക്കൂ. കാരണം എന്താ, ഞാൻ “ചാകാറായി കിടന്നപ്പോൾ എന്നെ അവിടെ അടിമ വെച്ചിട്ടാ ജീവൻ രക്ഷിച്ചത്” എന്നാ, അമ്മ എന്നോട് പറഞ്ഞത്. എന്റെ അമ്മയുടെ ഉപദേശം ഞാൻ ജീവൻ ഉള്ളടത്തോളം കാലം മറക്കില്ല. അത് കൊണ്ട് അമ്മേം പുണ്യാളനേം വിട്ടു ഒരു കളീം ഞങ്ങൾക്കില്ല ബ്രോ.

വാട്ട് എ വേസ്ട്ട് ഓഫ് ടൈം “ഇവരോട് പറഞ്ഞിട്ട് ഒരു കാര്യോമില്ല”. സഹോദരൻ സ്റ്റാൻഡ് വിട്ടു.

മണർകാട് മാതാവ്, പുതുപ്പള്ളി പുണ്യാളൻ ഞങൾ കോട്ടയം കാർ ഇങ്ങനെയാണ് ബ്രോ, “തിരുത്തവെ മുടിയാത്”
© JobyMathew.net

Open chat