Site Overlay

നാടൻ പാട്ടുകൾ: രാമൻനായരൊടമ്മ പറഞ്ഞു

രാമൻ നായരൊടമ്മ പറഞ്ഞു 

രണ്ടാം വേളി കഴിക്കരുതെന്ന് 

അമ്മ പറഞ്ഞത് കൂട്ടാക്കാതെ 

രാമൻ നായരു  വേളി കഴിച്ചു 

വേളി കഴിച്ചു മടങ്ങുന്നേരം 

രാമൻ നായരെ പട്ടി കടിച്ചു 

പട്ടി കടിച്ചതു കൂട്ടാക്കാതെ

രാമൻ നായരു സദ്യകളുണ്ടു 

സദ്യകളനവധി ഉണ്ടുണ്ടുണ്ടു

രാമൻ നായരു കണ്ണുമടച്ചു  

Open chat